തിരൂരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിപിൻദാസ്, മുസ്തജാബ് റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, ലൈസൻസ് ഇല്ലാത്ത മക്കൾക്ക് വാഹനം കൊടുക്കുന്നതിന്റെ അപകടാവസ്ഥ, അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള രക്ഷിതാക്കൾ പാലിക്കേണ്ട ജാഗ്രത തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽപരിപാടി ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീൻകുട്ടി മാഷ് മുഖ്യതിഥിയായി, റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച പ്രവർത്തിക്കുന്ന മാപ്പ്സിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പെരുവള്ളൂർ പഞ്ചായത്ത് മെമ്പർ ഉഷൈറ ടീച്ചർ അധ്യക്ഷത വഹിച്ചു.
മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, മാപ്സ് വനിത വീംഗ് പ്രസിഡണ്ടും, സാക്ഷരത പ്രേരഖുമായ എം കാർത്തിയാനി പഠിതാവായ അബു, എന്നിവർ സംസാരിച്ചു. ,ഇലക്ട്രിക് വാഹനങ്ങൾ ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതിന്റെ സംശയനിവാരണങ്ങളും പഠിതാക്കൾ ചോദിച്ചു മനസിലാക്കി. മാപ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ പിപി സുബൈർ, ഷൈനി പട്ടാളത്തിൽ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുകയും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ റോഡപകടങ്ങൾ കുറക്കുന്നതിനായി മലപ്പുറം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മാപ്‌സ് വാഹന അപകടങ്ങൾ ത കുറക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മാപ്സ് എല്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അറിയിച്ചു.
ഫോട്ടോ :- എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ബോധവൽക്കരണ ക്ലാസ് എടുക്കുന്നു