തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി ദേശീയ കലോത്സവം 'സിബാഖ് 2026' ന്റെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് കലാ വേദിയൊരുക്കുന്ന സിബാഖിന്റെ പുതിയ പതിപ്പിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി എന്നിവര്‍ നിര്‍വഹിച്ചു. പരമ്പരാഗത മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും കാലോചിതമായി സംയോജിപ്പിച്ച് മുന്നേറുന്ന ദാറുല്‍ഹുദാ ക്യാമ്പസുകളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും ആയിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മാമാങ്കമാണ് സിബാഖ്. സാഹിത്യ-സാംസ്‌കാരിക-കലാ രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി പുറത്തെടുക്കുന്നതിനുള്ള പ്രൗഢഗംഭീരമായ മത്സരയിനങ്ങളാണ് ഇത്തവണയും സിബാഖില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ലോഗോ പ്രകാശനത്തോടുകൂടി കലോത്സവത്തിന്റെ പ്രചാരണ പരിപാടികള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും തുടക്കമായി. ഔദ്യോഗിക ലോഗോ തീം സിബാഖ് സ്റ്റുഡന്റ് ചീഫ് കണ്‍ട്രോളര്‍ നിഹാല്‍ പി.ടി അവതരിപ്പിച്ചു. പി.ജി ഡീന്‍ അബ്ദുശകൂര്‍ ഹുദവി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Photo caption: ദാറുല്‍ഹുദാ സിബാഖ്'26 ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി എന്നിവര്‍ നിര്‍വഹിക്കുന്നു