നാല് പതിറ്റാണ്ടിന്റെ പ്രബോധനവഴി; ദാറുൽഹുദായിൽ നേതൃസ്മൃതി പ്രാർഥനാ സംഗമം, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: മതവൈജ്ഞാനിക പ്രബോധനരംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ സ്ഥാപക നേതാക്കളെയും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ കര്‍മംകൊണ്ടും സമ്പത്ത് കൊണ്ടും പ്രാര്‍ഥനകൊണ്ടും താങ്ങും തണലുമായ മണ്‍മറഞ്ഞ സ്ഥാപനബന്ധുക്കളെയും അനുസ്മരിച്ച് നേതൃസ്മൃതിപ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു. സര്‍വകലാശാലാ കാംപസില്‍ നടന്ന പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.
ദാറുല്‍ഹുദായുടെ സ്ഥാപക നേതാക്കളായ ഡോ. യു. ബാപ്പുട്ടി ഹാജി, എം.എം. ബശീര്‍ മുസ്്‌ലിയാര്‍, സി.എച്ച്. ഐദറൂസ് മുസ്ലിയാര്‍, സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍, സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പ്രൊഫ. ഇ. മുഹമ്മദ് സാര്‍ തുടങ്ങിയവരെ അനുസ്മരിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. സമാപന പ്രാര്‍ഥനക്ക് കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി
സ്ഥാപക നേതാക്കളുടെ ദീര്‍ഘ ദൃഷ്ടിയും കര്‍മകുശലതയും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് ദാറുല്‍ഹുദാ സംവിധാനത്തിന്റെ അടിത്തറയായി വര്‍ത്തിച്ചതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ദാറുല്‍ഹുദാ നേതൃസ്മൃതിപ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന സേവനങ്ങള്‍ നടത്തുന്ന ഹുദവി പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ സാധിച്ചു എന്നതാണ് ദാറുല്‍ഹുദായുടെ ഏറ്റവും വലിയ വിജയമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മഗ് രിബ് നമസ്‌കാരാനന്തരം സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ ഖബര്‍ സിയാറത്തിന് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം. സൈതലവി ഹാജി, സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സയ്യിദ് ബി.എസ്.കെ തങ്ങള്‍, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി കിഴിശേരി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസ്സന്‍ കുട്ടി ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദാറുല്‍ഹുദാ നേതൃസ്മൃതിപ്രാര്‍ഥനാ സംഗമം സ്ഥാപക നേതാക്കളുടെ ഖബര്‍ സിയാറത്ത് സംഘടിപ്പിച്ചു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ നേതൃസ്മൃതി പ്രാര്‍ഥനാ സംഗമത്തോടനുബന്ധിച്ച് സ്ഥാപക നേതാക്കളുടെയും മണ്‍മറഞ്ഞ സഹകാരികളുടെയും ഖബറിടങ്ങളില്‍ സിയാറത്ത് സംഘടിപ്പിച്ചു.
ചെമ്മാട്, മമ്പുറം, കക്കാട്, പാണമ്പ്ര, ആലിന്‍ചുവട്, പുതുപ്പറമ്പ്, ചേറൂര്‍, പാണക്കാട്, പുലിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ഖബറിടങ്ങളിലാണ് സിയാറത്ത് നടത്തിയത്. വി.ടി റഫീഖ് ഹുദവി, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, ഇ.കെ അബൂബക്കര്‍ ബാഖവി എന്നിവര്‍ സിയാറത്തിന് നേതൃത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}