മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ വേങ്ങരയിൽ വിമൻ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു

വേങ്ങര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമൻ ഇന്ത്യ മൂവ്‌മെന്റ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ബസ് സ്റ്റാൻഡിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി എസ്.ഐ.ആർ. (SIR) റദ്ദ് ചെയ്യണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പിരിച്ചുവിടണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമൻ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ റഹീം ആവശ്യപ്പെട്ടു.

വിമൻ ഇന്ത്യ മൂവ്‌മെന്റ് വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് ശർമിള മൻസൂർ, മണ്ഡലം സെക്രട്ടറി ജമീല കരീം, മണ്ഡലം ട്രഷറർ ആരിഫ അഹമ്മദ് കുട്ടി, റസീന കമറുദ്ദീൻ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}