റോങ് സൈഡിലെത്തിയ ബസ് സ്കൂട്ടിയിലേക്ക് പാഞ്ഞുകയറി; തിരുരിൽ ബസ് കയറി യുവതിക്ക് ദാരുണാന്ത്യം

തിരൂർ: പൂക്കയിൽ കൂട്ടായി തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂട്ടി ഓടിച്ചിരുന്ന യുവതിക്ക് ദാരുണന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായ പരിക്ക്.
  
വട്ടത്താണി വലിയപാടം സ്വദേശി മേലെ വീട്ടിൽ ഹിശാമിന്റെ ഭാര്യ തെസ്നി (35) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടൊ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇന്നലെ വൈകിട്ട് 7 മണിയോട് കൂടിയാണ് കൂട്ടായിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് റോങ്ങ് സൈഡിലേക്ക് കയറി തിരൂർ ഭാഗത്തുനിന്നും ഉണ്യാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ പെട്ട സ്കൂട്ടിയുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിർത്തിയത്. ഈ സമയം യുവതി ബസ്സിന് അടിയിൽ ആയിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവതിയുടെ മരണം സംഭവിച്ചിരുന്നു. അപകടം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}