വികസന ചർച്ചയും ആദരിക്കലും; പുത്തനങ്ങാടിയിൽ പതിനഞ്ചാം വാർഡ് മൺസൂൺ ക്യാമ്പ് ശ്രദ്ധേയമായി

പുത്തനങ്ങാടി: വിദ്യാഭ്യാസ മികവിനെ ആദരിച്ചും വാർഡിന്റെ വികസന വിഷയങ്ങൾ ചർച്ച ചെയ്തും പതിനഞ്ചാം വാർഡിലെ മൺസൂൺ ക്യാമ്പ് ശ്രദ്ധേയമായി. വേങ്ങര മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹാരിസ് മാളിയേക്കലിന് നൽകിയ സ്വീകരണവും വിദ്യാർഥികൾക്കും കായികതാരത്തിനുമുള്ള ആദരവും പരിപാടിക്ക് പ്രാധാന്യമേകി.

പതിനഞ്ചാം വാർഡ് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പുത്തനങ്ങാടി ലീഗ് ഹൗസിൽ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഇ.കെ. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഹാരിസ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മൺസൂൺ ക്യാമ്പ് കോഓർഡിനേറ്റർ സഹീർ അബ്ബാസ് ക്യാമ്പ് വിശദീകരിച്ചു.

SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കായികതാരം ഷാനിദിനെയും ആദരിച്ചു. വാർഡിന്റെ വികസന പ്രവർത്തനങ്ങളും സംഘടനയുടെ ഭാവി പരിപാടികളും ചർച്ച ചെയ്ത ക്യാമ്പ് കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന വേദിയായി.

പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ടി.വി. ഇഖ്ബാൽ, മുൻ ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, എ.കെ. നാസർ, ഹംസ പറങ്ങോടത്ത്, പാലപ്പുറ ആലസ്സൻകുട്ടി, ഗഫൂർ വി.പി, മജീദ് മാസ്റ്റർ, ഷാഫി എറിയാടൻ, എ.കെ.പി. ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത്, മുസ്തഫ വെട്ടിക്കാടൻ, ജംഷീദ് എ.കെ, എം.എസ്.എഫ് പ്രസിഡന്റ് റഷാദ് പറങ്ങോടത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}