മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ പറമ്പിൽ വിജയദശമി ദിനമായ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ വിപുലമായി ആരംഭിച്ചു.
പുലർച്ചെ അഞ്ച് മണിക്ക് തന്നെ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി.
പരമ്പരാഗത എഴുത്താശാന്മാരും പ്രമുഖ സാഹിത്യകാരന്മാരും ചേർന്ന് രണ്ട് പ്രത്യേക മണ്ഡപങ്ങളിലായിട്ടാണ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകരുന്നത്.
വൻ തിരക്കാണ് തുഞ്ചൻപറമ്പിൽ അനുഭവപ്പെടുന്നത് കുറച്ച് ഒരുക്കി പോലീസും സന്നദ്ധ പ്രവർത്തകരും എഴുത്തിനിരുത്താൻ വരുന്ന കുട്ടികൾക്ക് വഴിയൊരുക്കുന്നു...
ആയിരക്കണക്കിന് കുട്ടികളാണ് ഭാഷാപിതാവിന്റെ മണ്ണിൽ മണലിലും ഹരിശ്രീ കുറിക്കാനും സ്വർണ്ണമോതിരം കൊണ്ട് നാവിലൊപ്പാനും മാതാപിതാക്കൾക്കൊപ്പം എത്തിച്ചേർന്നിരിക്കുന്നത്.
• കൃഷ്ണശില മണ്ഡപം: ഇവിടെ പാരമ്പര്യ എഴുത്താശാന്മാർ (ആശാൻമാർ) കുട്ടികളെ മണ്ണിൽ ഹരിശ്രീ കുറിച്ച് എഴുത്തിനിരുത്താൻ നേതൃത്വം നൽകുന്നു.
• സരസ്വതി മണ്ഡപം: ഇവിടെ പ്രമുഖ സാഹിത്യകാരന്മാർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ നേതൃത്വം നൽകുന്നു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനും പ്രശസ്ത എഴുത്തുകാരനുമായ വൈശാഖൻ ഉൾപ്പെടെയുള്ള സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.