തിരൂരങ്ങാടി എക്സൈസ് റെയ്ഞ്ച് വിഭജിക്കണം: വേങ്ങര മണ്ഡലം എക്സൈസ് ജനകീയ കമ്മറ്റി യോഗം ആവശ്യപ്പെട്ടു

വേങ്ങര: ലഹരിവ്യാപനം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വകുപ്പ് ശാക്തീകരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി എക്സൈസ് റെയ്ഞ്ച് വിഭജിക്കണമെന്ന് വേങ്ങര മണ്ഡലം എക്സൈസ് റെയ്ഞ്ച് ജനകീയ കമ്മറ്റി ആവശ്യപ്പെട്ടു.

മണ്ഡലം എക്സൈസ് ജനകീയ കമ്മറ്റി യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് പാണ്ടിക്കടവത്ത് അബൂത്വാഹിർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എൻ.ടി. അബ്ദുന്നാസർ, സമീറ പുളിക്കൽ, പറമ്പത്ത് മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ.കെ. സുബൈർ മാസ്റ്റർ, പി.ടി. സലാഹ്, കെ.പി. സുലൈഖ, എക്സൈസ് സി.ഐ. പി. ജുനൈദ് എന്നിവർ സംസാരിച്ചു.

കൂടാതെ മെമ്പർമാരായ കദീജ ചുക്കൻ, ഹസീന തയ്യിൽ, വി.കെ. മജീദ്, ഷംലത്ത് കവറൊടി, പി.ടി. റസിയ, എം.എൽ.എയുടെ പ്രതിനിധി ടി. ഫസലു റഹ്മാൻ, മെഡിക്കൽ ഓഫീസർ ഷാജി അറക്കൽ, ഡോ. ഹഫീസുറഹ്മാൻ, സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, ബി.ഡി.ഒ. കെ. അനീഷ്, അയിഷ പുലാകടവത്ത്, പി. മുഹമ്മദ് ഷഫീഖ് തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

(ഫോട്ടോ: വേങ്ങര മണ്ഡലം എക്സൈസ് ജനകീയ കമ്മറ്റി യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് പാണ്ടിക്കടവത്ത് അബൂത്വാഹിർ പ്രസംഗിക്കുന്നു)
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}