തിരൂരങ്ങാടി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്‌മെന്റ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
തിരൂരങ്ങാടിയിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം എസ്.ഡി.പി.ഐ (SDPI) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ഏജന്റായി പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാർ രാജിവെക്കാതെ രാജ്യത്തെ ജനങ്ങൾ തെരുവിൽ നിന്നുള്ള പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിലെ യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ള ബഹുജനങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമരത്തിനായി തെരുവിലിറങ്ങിയിരിക്കുകയാണെന്നും, ഈ പോരാട്ടം ലക്ഷ്യം കാണാതെ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വിമൻ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി സൈഫുന്നിസ ഫൈസൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആസിയ ചെമ്മാട് എന്നിവർ സംസാരിച്ചു.