വേങ്ങരയുടെ ലോകസഞ്ചാരി മുസ്ഥഫ തോട്ടശ്ശേരിക്ക് വേങ്ങര ടൗൺ പൗരസമിതിയുടെ സ്നേഹാദരം

വേങ്ങര: ലോകസഞ്ചാരിയും പ്രമുഖ ചാരിറ്റി പ്രവർത്തകനുമായ മുസ്ഥഫ തോട്ടശ്ശേരിയെ വേങ്ങര ടൗൺ പൗരസമിതി ആദരിച്ചു. നൂറിലധികം രാജ്യങ്ങൾ സന്ദർശിച്ച് വിദേശത്തെ വേറിട്ട കാഴ്ചകളും അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും, ചാരിറ്റി പ്രവർത്തനങ്ങൾക്കൊപ്പം കലാ-കായിക-സാമൂഹിക രംഗങ്ങളിലെ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തോട്ടശ്ശേരി വേങ്ങരയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.

വേങ്ങരയിൽ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അദ്ദേഹത്തിന് മൊമെന്റോ നൽകി ആദരിച്ചു. പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൗരപ്രമുഖൻ പാറയിൽ കുഞ്ഞുമുസ്തഫ, മുസ്ഥഫ തോട്ടശ്ശേരിയെ പൊന്നാട അണിയിച്ചു.

ചടങ്ങിൽ അലങ്കാർ മോഹൻ, ദിലീപ് കൊളക്കാട്ടിൽ, എ.കെ. മുഹമ്മദലി, എം.ടി. സുജ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി.കെ. ഉമ്മർകുട്ടി സ്വാഗതവും എം.ടി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}