ഒതുക്കുങ്ങലിലെ യാത്രാ ദുരിതം: ഗ്രാമവണ്ടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി യോഗം

വേങ്ങര: ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമായി 'ഗ്രാമവണ്ടി' സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റി യോഗം മണ്ഡലം സെക്രട്ടറി ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.പി. അബ്ദുൽ ബാസിത്, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ എം. കുഞ്ഞാലി മാസ്റ്റർ, ടി.പി. അലവി, ടി. അബ്ദുറഹ്മാൻ, ഇല്ലിക്കൽ ഇബ്റാഹിം, ടി. അബ്ദുസ്സലാം, ഇ. അബ്ദുറഹ്മാൻ, ടി. റസിയ ടീച്ചർ, ടി.പി. മൂഹമ്മദുപ്പ, മുബീന ടി., എ.എം. റസിയ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:
വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി യോഗം മണ്ഡലം സെക്രട്ടറി ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}