പറപ്പൂർ: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷനും, സംസ്ഥാന അധ്യക്ഷനും യുവജന വകുപ്പ് മന്ത്രിയുമായ ഒ.ജെ. ജനീഷ് നയിക്കുന്ന 'Gen India Movement' പദയാത്രയുടെ പോസ്റ്റർ പ്രകാശനവും നടന്നു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇക്ബാൽ പൂവത്തിങ്ങൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ. റഷീദ് ചടങ്ങിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. മുൻ പ്രസിഡന്റ് മൂസ ടി. എടപ്പാനാട്ട് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ പി.കെ. ഇബ്രാഹിം കുട്ടി, റഹീസ് പി.കെ., ജാബിർ എ.എ., അമീർ ബാപ്പു, യാസർ കെ.സി., മുഹമ്മദ് കുട്ടി, റഹീം കാഞ്ഞിരക്കോടൻ, ജാഫർ എ.കെ., നുജൂം, അമീൻ, അഫ്ഷൻ, ആലി ബാവ, രാജൻ, ഷറഫു മാസ്റ്റർ, ഇർഷാദ് പി., അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.