ഊരകം കുറ്റാളൂർ ശ്രീമഹാവിഷ്ണു-ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭത്തിനും ഒരുക്കങ്ങൾ പൂർത്തിയായി

മലപ്പുറം: ചരിത്രപ്രസിദ്ധമായ ഊരകം കുറ്റാളൂർ ശ്രീമഹാവിഷ്ണു, ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വിപുലമായ ചടങ്ങുകളോടെ ആചരിക്കുന്നു. 

ഒക്ടോബർ 18 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ആഘോഷങ്ങളിൽ വിവിധ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്രഭാരവാസികൾ അറിയിച്ചു.
തുലാം 1-ന് (ഒക്ടോബർ 18 ഞായറാഴ്ച) വൈകുന്നേരം കൃത്യം 6 മണിക്ക് ഉള്ളിൽ വിദ്യാരംഭത്തിനും പൂജയ്ക്കുമായുള്ള പുസ്തകങ്ങളും മറ്റും സന്നിധിയിൽ പൂജയ്ക്ക് വയ്ക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വരുന്ന ദിവസങ്ങളിൽ ഭക്തർക്കായി പ്രത്യേക പൂജകൾ ഉണ്ടായിരിക്കും.

തുലാം 2-ന് (ഒക്ടോബർ 19 തിങ്കൾ) ദുർഗ്ഗാഷ്ടമി ദിനത്തിലും, തുലാം 3-ന് (ഒക്ടോബർ 20 ചൊവ്വ) മഹാനവമി ദിനത്തിലും ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും പ്രാർത്ഥനകളും നടക്കും.

പ്രധാന ദിവസമായ തുലാം 4-ന് (ഒക്ടോബർ 21 ബുധൻ) വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന സമാപന പൂജകൾക്ക് ശേഷം പൂജവെച്ച പുസ്തകങ്ങൾ തിരികെ നൽകും. തുടർന്ന് നടക്കുന്ന വിദ്യാഗോപാല മന്ത്രാർച്ചനയ്ക്കു ശേഷം, തന്ത്രി ബ്രഹ്മശ്രീ സനൽ കക്കാട് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കുരുന്നുകൾക്കായി വിദ്യാരംഭം കുറിക്കും. 

അറിവിൻ്റെ ആദ്യാക്ഷരങ്ങൾ നാവിൽ കുറിച്ച് നിരവധി കുട്ടികൾ ഈ ദിവസത്തിൽ ഹരിശ്രീ കുറിക്കും. കൂടാതെ, വിജയദശമി നാളിൻ്റെ ഭാഗമായി ഭക്തർക്കായി വിശേഷാൽ വാഹന പൂജയും ഉണ്ടായിരിക്കുന്നതാണ്.
നവരാത്രി പൂജകളിലും വിദ്യാരംഭ ചടങ്ങുകളിലും എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ക്ഷേത്രഭാരവാസികൾ അഭ്യർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}