വേങ്ങര: ലോക വയോജന ദിനത്തോടനുബന്ധിച്ച് ഊരകം അത്താണിക്കുണ്ട് അംഗനവാടിയിൽ വിവിധങ്ങളായ സാംസ്കാരിക പരിപാടികളോടെയും ക്ലാസുകളോടെയും ആഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫ്രീന അഷറഫ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൻസൂർ ടി, സി.ഡി.പി.ഒ ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജംഷീദ, വി. വിനോദിനി ടീച്ചർ, മുൻ വാർഡ് മെമ്പർ അന്നത്ത് എൻ.ടി, കെ.കെ. ഹംസ മാസ്റ്റർ, ആശാവർക്കർ ശാന്തി സി, വൃന്ദ പി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസുകൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. "ബാല്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം" എന്ന വിഷയത്തിൽ വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ സുരേഷും, "വയോജനങ്ങൾ നേരിടുന്ന സാമൂഹിക വെല്ലുവിളികൾ" എന്ന വിഷയത്തിൽ സി.എച്ച്.സി കൗൺസിലർ നിമിഷയും ക്ലാസുകൾ എടുത്തു.
തുടർന്ന് വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും മധുര വിതരണവും നടന്നു. നാടിന്റെ ആദരവും സ്നേഹോപഹാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. വയോജനങ്ങൾക്കായി സമ്മാനിച്ചത് വേറിട്ട ഒരു അനുഭവമായി മാറി.
നജ്മുദ്ദീൻ പി.വി, മുതിർന്ന ഗായകൻ കുഞ്ഞുട്ടി, കെ. കുഞ്ഞവറു ഹാജി, ഷൈലജ കെ.പി, കെ. ഉദയഭാനു, അബ്ദുറഹ്മാൻ കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന് എം. കമലാവതി സ്വാഗതവും റസീന നന്ദിയും പറഞ്ഞു.