കരിപ്പൂരിന് വീണ്ടും തിരിച്ചടി; ഗൾഫ് സർവീസുകൾ വൈകുമെന്ന് സൂചന; പുതിയ ഷെഡ്യൂളിൽ ആശങ്ക

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ വിന്റർ ഷെഡ്യൂൾ ഈ മാസം 25-ന് ആരംഭിക്കുമെങ്കിലും, റിയാദിലെ സംഘർഷാവസ്ഥ മൂലം കരിപ്പൂരിൽ നിന്നുള്ള പുതിയ ഗൾഫ് സർവീസുകൾ നീളുമെന്ന് സൂചന. പുതിയ ഷെഡ്യൂളിൽ കൂടുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യത.

ആകാശ എയറിന്റെ കരിപ്പൂർ - റിയാദ്, കരിപ്പൂർ - ബെംഗളൂരു സർവീസുകളും, സൗദിയ എയർലൈൻസിന്റെ കരിപ്പൂർ - ജിദ്ദ സർവീസുമാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്.

നിലവിൽ പല വിമാനക്കമ്പനികളും സൗദി സെക്ടറിലെ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഈ മാസം 27 വരെ ആകാശ എയറിന്റെ ജിദ്ദ സർവീസും, 24 വരെ ഇൻഡിഗോയുടെ ജിദ്ദ, ദമാം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

കൂടാതെ എയർ അറേബ്യയുടെ റിയാദിലേക്കുള്ള കണക്ഷൻ വിമാന സർവീസുകൾക്കും നിയന്ത്രണമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസും സൗദിയ എയർലൈൻസിന്റെ റിയാദ് സർവീസും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}