സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് തടയിടാൻ സർക്കാർ; ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പ്രത്യേക ബിൽ വരുന്നു!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സ ചെലവിന് കടിഞ്ഞാണിടാനൊരുങ്ങി സർക്കാർ. ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായാണ് ആരോഗ്യ വകുപ്പ് എത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക ബില്ല് കൊണ്ടുവരാനാണ് നീക്കം. നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി ചേർന്ന ശേഷമാകും ഇതിൽ അന്തിമ തീരുമാനമുണ്ടാകുക.
സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്‌ക്കെതിരെ പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് സർക്കാറിന്‍റെ നിർണ്ണായക നീക്കം. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുറയ്ക്കാനുള്ള നിർദ്ദേശം നൽകണം, ചികിത്സാ നിലവാരം കൂട്ടണം, ചികിത്സ എല്ലാവർക്കും ലഭ്യമാക്കണം എന്നിവയാണ് കമ്മിറ്റിക്ക് ആരോഗ്യവകുപ്പ് മന്ത്രി നല്‍കിയിരിക്കുന്ന നിർദേശം. റിപ്പോര്‍ട്ട് പഠിച്ച് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ചായിരിക്കും ബില്ല് തയ്യാറാക്കാൻ പോകുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}