തിരൂരിൽ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരൂർ: ട്രെയിൻ മാർഗ്ഗം കൊണ്ടുവന്ന
നാല് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ തിരൂർ പോലീസ് പിടികൂടി. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ വന്ന് തിരൂരിൽ ട്രെയിനിറങ്ങിയ പശ്ചിമ ബംഗാൾ സ്വദേശിൽ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയായ പശ്ചിമബംഗാൾ ബിലാസ്പൂർ  മുർഷിദാബാദ് സ്വദേശിയായ ജുബൈൽ മുസ്‌ഥാഖ്, 37 വയസ്, എന്നയാളെയാണ് തിരൂർ പോലീസ് പിടികൂടിയത്. 

ഷോൾഡർ ബാഗിൽ സാധാരണ പണിക്കാരെ പോലെയാണ് ഇയാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയത്. ഈ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നാരായ ശ്രീഹരി, 
ജതിൽ, അനുഷ്മ, നസീർ തിരൂർക്കാട് , CPO മാരായ അനന്തു, ആഷിഷ് സ്‌റ്റീഫൻ, ടോണി വർഗ്ഗീസ്, വിനീത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 

ലഹരി മാഫിയക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}