പറപ്പൂർ ഐ.യു.എച്ച്.എസ്.എസിൽ കഥകളി ആസ്വാദനക്കളരി സംഘടിപ്പിച്ചു

പറപ്പൂർ: മലയാളസമാജത്തിന്റെ ആഭിമുഖ്യത്തിൽ പറപ്പൂർ ഐ.യു.എച്ച്.എസ്.എസിൽ കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ സഹകരണത്തോടെ കഥകളി ആസ്വാദനക്കളരി സംഘടിപ്പിച്ചു. പ്രശസ്ത കഥകളി ആചാര്യൻ കോട്ടക്കൽ ദേവദാസ് കളരിക്ക് നേതൃത്വം നൽകി.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് പ്രധാനാധ്യാപകൻ സി.പി. റഷീദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപകരായ കെ.വി. ഷെരീഫ്, സംഗീത, കെ. ഷാഹുൽ ഹമീദ്, വസീം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് കഥകളിയുടെ ദൃശ്യ-ശ്രാവ്യ അനുഭവം പകരുന്നതും തനിമ ചോരാതെ കലാരൂപത്തെ പരിചയപ്പെടുത്തുന്നതുമായിരുന്നു പരിപാടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}