മാധ്യമ മേഖലയിലെ സവിശേഷ സേവനവും വാര്‍ത്തകളിലെ പക്ഷാപതമില്ലാത്ത ഇടപടെലുകളുമാണ് മഹേഷിനെയും സുരേഷ്‌കുമാറിനെയും അവാര്‍ഡിന് അര്‍ഹരാക്കിയത്.
പ്രിൻസിപ്പൾ കറസ്‌പോണ്ടന്റ് എസ് മഹേഷ് കുമാർ, സിറാജ് പാലക്കാട് ബ്യൂറോ ചീഫ് എം കെ സുരേഷ്‌കുമാര്‍, സിറാജ് വേങ്ങര പ്രാദേശിക ലേഖകന്‍ ടി മൊയ്തീന്‍കുട്ടി
മലപ്പുറം | കെ എം ബഷീറിന്റെ പേരിലുള്ള രണ്ടാമത് മാധ്യമ പുരസ്‌കാരം ഇത്തവണ മൂന്ന് പേര്‍ക്ക് നല്‍കും. മനോരമ ന്യൂസ് പ്രിൻസിപ്പൾ കറസ്‌പോണ്ടന്റ് എസ് മഹേഷ് കുമാർ, സിറാജ് പാലക്കാട് ബ്യൂറോ ചീഫ് എം കെ സുരേഷ്‌കുമാര്‍, സിറാജ് വേങ്ങര പ്രാദേശിക ലേഖകന്‍ ടി മൊയ്തീന്‍കുട്ടി എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
മാധ്യമ മേഖലയിലെ സവിശേഷ സേവനവും വാര്‍ത്തകളിലെ പക്ഷപാതമില്ലാത്ത ഇടപെടലുകളുമാണ് മഹേഷിനെയും സുരേഷ്‌കുമാറിനെയും അവാര്‍ഡിന് അര്‍ഹരാക്കിയത്. പ്രാദേശിക വാര്‍ത്തകളിലെ മികവിനാണ് ടി മൊയ്തീന്‍കുട്ടിക്ക് അവാര്‍ഡ് നല്‍കുന്നത്. 10000, 8000, 5000 രൂപ വീതവും ഫലകവുമാണ് അവാര്‍ഡ്.
ഒക്ടോബര്‍ 8ന് ഉച്ചക്ക് 12 മണിക്ക് മലപ്പുറം പ്രസ്‌ക്ലബില്‍ നടക്കുന്ന കെ എം ബഷീര്‍ അനുസ്മരണ ചടങ്ങില്‍ ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ , പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് , കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ അവാര്‍ഡ് സമ്മാനിക്കും.
ഇതുസംബന്ധിച്ച വാർത്താ സമ്മേളനത്തിൽ സിറാജ് ഡയറക്ടർ പി എം മുസ്ഥഫ, മലപ്പുറം യൂണിറ്റ് മാനേജർ കെ പി ജമാൽ കരുളായി, മലപ്പുറം ഡസ്ക് ചീഫ് ജലീൽ കല്ലേങ്ങൽപടി, സിദ്ധീഖ്, ടി എം ശുഹൈബ് എന്നിവർ പങ്കെടുത്തു.
പറപ്പൂർ പുഴച്ചാൽ സ്വദേശിയാണ് ടി മൊയ്തീൻ കുട്ടി. സിറാജ് ദിനപത്രത്തിന്റെ കോട്ടക്കൽ, വേങ്ങര വാർത്താ ചുമതല വഹിച്ച് വരുന്നു. കേരള വാട്ടർ അതോററ്ററി എഞ്ചിനീയറും മുൻ ജില്ലാ പ്ലാനിംങ് ബോർഡ് അംഗവുമായിരുന്ന പരേതനായ തുപ്പീലിക്കാട്ട് അബൂബക്കർ ഹാജി ബിരിയം ദമ്പതികളുടെ മകനാണ്. ഭാര്യ:റസിയ. മക്കൾ: റിഫ, റിയ, റിസിൽ, റിഹാൽ