ഊരകം: ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ മുമ്പായി അംബേദ്ക്കർ ഗ്രാമം പദ്ധതി പ്രകാരം ഊരകം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട കീരൻ കുന്ന് പട്ടികജാതി നഗറിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. വേങ്ങര ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന്ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.പി.ഉണ്ണി ആവശ്യപ്പെട്ടു. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചതല്ലാതെ മറ്റൊരു നടപടിയും എടുക്കാത്തതിൽ ഇവിടുത്തക്കാർ നിരാശയിലാണെന്നും പട്ടികജാതി വികസന ഫണ്ട് ലാപ്സാക്കാതെ ഉടനെ കീരൻ കുന്നിലെ വികസന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നുംഎപി.ഉണ്ണി പറഞ്ഞു. ബി ജെ പി പട്ടികജാതി മോർച്ച പറപ്പൂർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് പറക്കാടൻ നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി പറപ്പൂർ മണ്ഡലം പ്രസിഡണ്ട് സി.ബാബുരാജ് ജനറൽ സെക്രട്ടറി കെ.എം. മധുസൂദനൻ വൈസ് പ്രസിഡണ്ട് പി. അറുമുഖൻ ഖജാൻജി വി സി. സുരേഷ് നാരായണൻ എം. നീലകണ്ഠൻ കെ കെ.നാരായണൻ. കീരൻ കുന്നുമ്മൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഫണ്ട് ലാപ്സാക്കാതെ കീരൻ കുന്ന് നഗറിലെ വികസനം വേഗത്തിലാക്കണം: ബി.ജെ.പി
admin