വേങ്ങരയിൽ വാട്ടർപ്രൂഫിംഗ് വിപ്ലവവുമായി 'HUEBOND' ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു!

ചോർച്ചയ്ക്കും ഈർപ്പത്തിനും ഇനി പരിഹാരമുണ്ട്!

കെട്ടിട സംരക്ഷണത്തിന് പുതിയൊരു വിലാസം — HUEBOND വേങ്ങര ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു

വാട്ടർപ്രൂഫിംഗ് രംഗത്ത് 15 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന RapMars Renovations-ന്റെ പുതിയ സംരംഭമായ HUEBOND വേങ്ങര ഔട്ട്‌ലെറ്റ് കുറ്റാളൂരിൽ പ്രവർത്തനം ആരംഭിച്ചു.

ഒക്ടോബർ 4 ഞായറാഴ്ച വൈകുന്നേരം നടന്ന ഗ്രാൻഡ് ഓപ്പണിംഗ് ചടങ്ങ് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി സാഹിബ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബു താഹിർ പാണ്ടിക്കടവത്ത്, ഊരകം പഞ്ചായത്ത് പ്രസിഡന്റ് മിസ്. സഫ്രീന അഷ്‌റഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രസിഡന്റ് എം. കെ. സൈനുദ്ദീൻ ഹാജി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വാർഡ് മെമ്പർ അസൈനാർ, അമീർ വി. കെ. മമ്പീതി, ഹക്കീം തുപ്പിലിക്കാട്ട്, KHRA വേങ്ങര യൂണിറ്റ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ, എൻജിനീയർ റഹൂഫ്, അഡ്വ. നിസാർ എ. പി. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അൽ ഇഹ്‌സാൻ ഹാമിദ് ഉസ്താദ്, HUEBOND പ്രതിനിധികളായ മുനവർ, അലി അക്ബർ, മുസദ്ദിഖ് അഹമ്മദ്, സബാഹ് കുണ്ടുപുഴക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}