കോട്ടക്കലിൽ ജനകീയ പ്രഖ്യാപനങ്ങളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ

കോട്ടക്കൽ ടൗൺ വികസന പദ്ധതിക്ക് 50 കോടി

പുത്തൂർ ചെനക്കൽ ബൈപ്പാസ്   പ്രവൃത്തി ഉടനെ ആരംഭിക്കും




കോട്ടക്കൽ :കോട്ടക്കൽ മണ്ഡലത്തിൽ ജനകീയ പ്രഖ്യാപനങ്ങളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എ ആവശ്യപ്പെട്ടതനുസരിച്ചാണ് കോട്ടക്കൽ  നഗരസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ പ്രത്യേക യോഗം വിളിച്ച് ചേർത്തത്.
കോട്ടക്കലിൽ ടൗൺ വികസന ( സിറ്റി ഇംപ്രൂവ്മെൻ്റ് പദ്ധതി ) പദ്ധതിക്കായി  മന്ത്രി 50 കോടി പ്രഖ്യാപിച്ചു .  സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലക്കോ ഭൂമി മുൻകൂറായി നൽകുന്ന വികസനപദ്ധതികൾക്ക് പ്രഥമ പരിഗണന നൽകുമെന്നും വികസന രംഗത്ത് ജില്ല അനുഭവിച്ച് കൊണ്ടിരിക്കുന്ന അസംതുലിതാവസ്ഥ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു 

ജില്ലയിലെ പ്രധാന പാതയായ തിരൂർ മലപ്പുറം റോഡ് ഉഉൾപ്പെടെ ടൗണിന് ചുറ്റുമുള്ള 27 കിലോമീറ്റർ ദൂരപരിധിയിലുള്ള റോഡാണ് സിറ്റി റോഡ് ഇംപ്രൂവ്മൻ്റ്  പദ്ധതിയിൽ  ഉൾപ്പെടുത്തുക .

പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ടം നിർമ്മാണ പ്രവൃത്തികൾ  ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും . റോഡിൻ്റെ അലൈൻമെൻ്റ് സംബന്ധിച്ച് രൂപീകരിച്ച  വിദഗ്ധ സമിതി 14 ന് സന്ദർശനം നടത്തും .
ഭൂവുടമകൾ മുൻകൂറായി സ്ഥലം വിട്ടുനൽകുന്ന സംവിധാനമാണെങ്കിൽ 6 മാസം കൊണ്ട് പ്രവൃത്തി ആരംഭിക്കാനാകും .

ചങ്കുവെട്ടി റസ്‌റ്റ് ഹൗസ് ആധുനിക രീതിയിൽ നവീകരിക്കും.
 .
കോട്ടക്കൽ പെരിന്തൽമണ്ണ റോഡ് നാല് വരിപ്പാതയാക്കൽ, ട്രാഫിക് പരിഹരിക്കുന്നതിന് ട്രാഫിക് യൂണിറ്റ് അനുവദിക്കുന്നതിനായി എം എൽ എ  സർക്കാരിലേക്ക് സമർപ്പിച്ച പ്രൊപ്പോസൽ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കൽ , കോട്ടക്കൽ ടൗണിൽ റോഡ് വീതി കൂട്ടി ഡ്രൈനേജ്  , നടപ്പാതകൾ  തുടങ്ങിയവ നിർമ്മിച്ച്  ടൗൺ നവീകരണം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്തു .
ജില്ലയിലെ പ്രധാന ട്രാൻസ്പോർട്ട് ഹബ് എന്ന് വിശേഷിപ്പിക്കാവുന്ന ചങ്കുവെട്ടി ജംഗ്ഷനിൽ സ്ഥലം ലഭ്യമാകുന്ന മുറക്ക് ആധുനിക രീതിയിയിലുള്ള നവീകരണ പ്രവർത്തനം നടത്തും .
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്
ട്രാഫിക് യൂണിറ്റ് അനുവദിച്ച് കിട്ടുന്നതിന് സർക്കാരിലേക്ക് എം എൽ എ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട് . ആയത് വേഗത്തിൽ സ്ഥാപിച്ച് കിട്ടുന്നതിനുള്ള നടപടികളുണ്ടാകും. ടൗണിൽ ഫ്ലൈ ഓവർ, അണ്ടർപാസ് നിർമ്മാണം സംബന്ധിച്ച് ഉന്നത തല സംഘം
സാധ്യതാ  പഠനം നടത്തും
കോട്ടക്കൽ പെരിന്തൽമണ്ണ 
റോഡ് നാല് വരിപാതയായി വികസിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.

ആര്യവൈദ്യശാലക്ക് മുമ്പിലുള്ള കാക്കാത്തോട് പാലം സാമൂഹ്യാഘാത പഠനം പൂർത്തിയായിട്ടുണ്ട് തുടർ നടപടികൾ വേഗത്തിലാക്കും .
പുത്തൂർ പഴയ പാലം , പാണ്ഡമംഗലം പാലം എന്നിവ പുതുക്കി പഞ്ഞിയുന്നതിന് നടപടികളുണ്ടാകും. 
ടൗണിൻ്റെ ചുറ്റുഭാഗങ്ങളിലുമുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പിൻ്റെ മാനദനങ്ങൾക്കനുസരിച്ചുള്ള വീതി ലഭ്യമാകുന്ന മുറക്ക് സിറ്റി റോഡ് ഇംപ്രൂവ് മെൻ്റ് പദ്ധതി പ്രകാരം വികസിപ്പിക്കും.
ബജറ്റിൽ ടോക്കൺ തുക ഉൾപ്പെടുത്തിയ പദ്ധതികളുടെ എസ്റ്റിമേറ്റുകൾ ഭരണാനുമതിക്കായി സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഡോ. എം പി അബ്ദുസ്സമദ് സമദാനി , പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എ , ബഷീർ രണ്ടത്താണി , നഗരസഭ ചെയർപേഴ്‌സൺ കെ.കെ നാസർ , വൈസ് ചെയർപേഴ്‌സൺ പാറൊളി റംല ടീച്ചർ , 
 സ്ഥിരം സമിതി അദ്ധ്യക്ഷരായ സാജിദ് മങ്ങാട്ടിൽ , സുലൈമാൻ പാറമ്മൽ , ഷഹാന ഷഫീർ , റിസ്‌വാന ആഷിഖ് ,ഡോ. യു. എ ഷബീർ ,
പി.സേതുമാധവൻ , ഷംസു ചെരട, നഗരസഭ കൗൺസിലർമാർ , പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Photo
കോട്ടക്കൽ നഗരവികസന വുമായി ബന്ധപ്പെട്ട് കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്ന്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}