പറപ്പൂർ: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി വിഷൻ 2030 ക്യാമ്പ് സംഘടിപ്പിച്ചു. പറപ്പൂർ തെക്കേകുളമ്പ് ടി.ടി.ഐയിൽ നടന്ന ക്യാമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി കെ അസ്ലു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് ടി പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി മുഹമ്മദലി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെ. എം കോയാമു, മണ്ഡലം ലീഗ് ഭാരവാഹികളായ ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ്, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ സി അയമുതു മാസ്റ്റർ, എം. കെ ഷാഹുൽ ഹമീദ്, ടി. മുഹമ്മദ് മാസ്റ്റർ, അലി കുഴിപ്പുറം, മജീദ് പാലത്ത്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് പി മുഹമ്മദ് ഹനീഫ, പി.ടി റസിയ, ആബിദ പറമ്പത്ത്,കെ. ഫിറോസ്, കെ അബ്ദുസ്സലാം, സഹീർ അനസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ക്യാമ്പ് പി.കെ അസ്ലു ഉദ്ഘാടനം ചെയ്യുന്നു