ജനവാസ കേന്ദ്രങ്ങൾ റവന്യു വില്ലേജുകളാക്കണം: കെ.ടി.യു.സി മലപ്പുറം ജില്ലാ കൺവെൻഷൻ

മലപ്പുറം: ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജുകളായും, വനം മേഖലകളെ ഫോറസ്റ്റ് വില്ലേജുകളായും പ്രത്യേകമായി തരം തിരിക്കണമെന്ന് കെ.ടി.യു.സി മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം മലയോര മേഖലയിലെ കർഷകരുടെയും സാധാരണ ജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കണമെന്നും, ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതി മേഖലയായി നിശ്ചയിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

മലപ്പുറത്ത് നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് പി.എച്ച്. ഫൈസൽ വേങ്ങര അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വർഗ്ഗീസ് യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അബ്ദുറഹിമാൻ മുങ്ങൽ, മുസ്തഫ തിരൂരങ്ങാടി, സുധീഷ് ഗാന്ധിക്കുന്ന്, ടി.ഡി. ജോയ്, കെ.വി. ജോർജ്ജ്, ജെ. ആന്റണി, സജേഷ് ഫിലിപ്പ്, റോയ് ജോസഫ്, വി. ദണ്ഡപാണി തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}