വേങ്ങര: മലപ്പുറം - പരപ്പനങ്ങാടി റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ബിസി ടാറിങ് ആരംഭിക്കുന്നതിനാൽ ഒക്ടോബർ മൂന്ന് മുതൽ ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
കൂരിയാട് മുതൽ വേങ്ങര കച്ചേരിപ്പടി വരെയുള്ള ഭാഗത്താണ് പൂർണ്ണമായ രീതിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുക. ടാറിങ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
ഈ റൂട്ടിലൂടെ കടന്നുപോകേണ്ട വാഹനങ്ങൾ കൂരിയാട് കുറ്റൂർ അച്ചനമ്പലം റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും വേങ്ങര പൊലീസും അറിയിച്ചു. യാത്രക്കാർ നിർദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.