കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യമില്ല; പുതിയ വഖഫ് ബോർഡ് നിലവിൽ വന്നു, എം.സി. മായിൻ ഹാജി നയിക്കും

തിരുവനന്തപുരം: കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പൂർണ്ണമായും പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയാണ് വഖഫ് ബോർഡിന്റെ പുതിയ ചെയർമാൻ. 

വഖഫ് ബോർഡ് പുനഃസംഘടനയിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് സർക്കാരിന്റെ അടിയന്തര നടപടി. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്ന കാര്യം സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൽ.ഡി.എഫ് സർക്കാർ നിയമിച്ച കെ.എസ്. ഹംസ ചെയർമാനായ സമിതിയിലെ ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങളെയും മാറ്റിയാണ് പുതിയ ഒൻപതംഗ ഭരണസമിതി നിലവിൽ വന്നത്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ച വ്യക്തിയാണ് എം.സി. മായിൻ ഹാജി. 

പുതിയ ബോർഡിൽ അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടില്ല. മുജാഹിദ് വിഭാഗത്തിനടക്കം സമിതിയിൽ പ്രാതിനിധ്യം ലഭിച്ചപ്പോൾ കാന്തപുരം സുന്നി വിഭാഗത്തിൽ നിന്ന് ആരും പുതിയ ബോർഡിൽ ഇടംപിടിച്ചിട്ടില്ല.

പുതിയ വഖഫ് ബോർഡ് അംഗങ്ങൾ:
കുറുക്കോളി മൊയ്തീൻ എം.എൽ.എ (എം.എൽ.എമാരുടെ പ്രതിനിധി), സിറാസ് ഡി. കാപ്‌സി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മുസ്തഫൽ ഫൈസി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൾ മജീദ്, സലാഹി മദീന ബീഗം എന്നിവരാണ് മറ്റ് അംഗങ്ങൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}