വേങ്ങര: വേങ്ങര ഉപജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 16 മുതൽ 19 വരെയുള്ള തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചതായി സ്വാഗതസംഘം ജനറൽ കൺവീനർ അറിയിച്ചു. കലോത്സവ തിയ്യതികളിലെ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട സ്കൂൾ അധികൃതരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.
നേരത്തെ നിശ്ചയിച്ചിരുന്ന ദിവസങ്ങളിൽ സംസ്ഥാനതല ഹയർ സ്റ്റഡീസ് എക്സ്പോ നടക്കുന്നത് കാരണമാണ് കലോത്സവ തീയതികളിൽ മാറ്റം വരുത്തേണ്ടി വന്നത്.
നവംബർ 9 മുതൽ 13 വരെയാണ് ഹയർ സ്റ്റഡീസ് എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്, രണ്ട് പ്രധാന പരിപാടികളും ഒരേസമയം വരുന്നത് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെയും സംഘാടനത്തെയും ബാധിക്കുമെന്നതിനാലാണ് കലോത്സവം മാറ്റിവെച്ചത്.
പുതുക്കിയ തീയതികൾ പ്രകാരം നവംബർ 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായാവും വേങ്ങര ഉപജില്ലാ കലോത്സവ മത്സരങ്ങൾ അരങ്ങേറുക.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി പുതുക്കിയ തീയതികൾ ഉൾക്കൊണ്ട് ആവശ്യമായ മുൻകരുതലുകളും തയ്യാറെടുപ്പുകളും നടത്താൻ സബ് ജില്ലയിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും സഹകരിക്കണമെന്ന് ജനറൽ കൺവീനർ അഭ്യർത്ഥിച്ചു.