ഓപ്പറേഷൻ തൂഫാൻ: മലപ്പുറത്ത് 16 കോടിയുടെ ലഹരിമരുന്നുമായി 1365 പേർ പിടിയിൽ!

മലപ്പുറം: ലഹരി മാഫിയയ്‌ക്കെതിരെ കേരള പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്' അഞ്ച് മാസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 1159 കേസുകൾ റിപ്പോർട്ട് ചെയ്തു. വിവിധ കേസുകളിലായി ആറ് സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയുമടക്കം 1365 പേർ പിടിയിലായിട്ടുണ്ട്.  

16 കോടി 14 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 131 കിലോയിലധികം വിവിധ മയക്കുമരുന്നുകളാണ് പോലീസ് പിടികൂടിയത്. ഇതിൽ 15 കോടി 59 ലക്ഷം രൂപ വിലവരുന്ന 15 കിലോയിലധികം എം.ഡി.എം.എ., 35 ലക്ഷത്തിലധികം വിലവരുന്ന 71 കിലോ കഞ്ചാവ്, 29 കഞ്ചാവ് ചെടികൾ എന്നിവ ഉൾപ്പെടുന്നു. മഞ്ചേരിയിൽ നിന്ന് പിടികൂടിയ 12.8 കിലോ എം.ഡി.എം.എ. വേട്ടയും ഇതിൽ ഉൾപ്പെടുന്നുണ്ട്.  

കൂടാതെ, ലക്ഷക്കണക്കിന് രൂപ വിലവരുന്ന മെത്തഫൈറ്റമിൻ, ബ്രൗൺ ഷുഗർ, കൊക്കൈൻ, ഹാഷിഷ് ഓയിൽ തുടങ്ങിയ രാസ ലഹരികളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, നർകോട്ടിക് ഡി.വൈ.എസ്.പി. എ എൻ ഒ സിബി എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് ഡാൻസാഫ് ടീമുകളാണ് ജില്ലയിൽ ഈ പ്രത്യേക പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}