വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ രണ്ടു ട്രക്കുകൾക്കിടയിൽപ്പെട്ട സ്കൂട്ടർ ഞെരിഞ്ഞമർന്നു; യുവദമ്പതികൾക്ക് ദാരുണാന്ത്യം

ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വയഡക്റ്റ് പാലത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യുവ ദമ്പതികൾക്ക്‌ ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി അഫ്സൽ, ഭാര്യ സാബിറ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. 

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ തൊട്ടു മുന്നിൽ പോവുകയായിരുന്ന മറ്റൊരു ട്രക്കിന് പിറകിൽ ഇടിച്ച് ഞെരിഞ്ഞമരുകയായിരുന്നു.

സ്കൂട്ടറിൽ ഇടിച്ച ട്രക്ക് ഡ്രൈവർ കർണാടക സ്വദേശി കാശിനാഥിനും അപകടത്തിൽ പരിക്കേറ്റു. ഇയാളെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മരിച്ച‌ അഫ്സലിന്റെ‌ മൃതദേഹം കുറ്റിപ്പുറം താലൂക്ക് അശുപത്രി മോർച്ചറിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിൽ അശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. 

അപകടത്തെ തുടർന്ന് വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും തിരൂരിൽ നിന്നെത്തിയ‌ ഫയർ ഫോർസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}