പറപ്പൂർ: ഐ.യു.എച്ച്.എസ്.എസ് പറപ്പൂരിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂൺ കൃഷി പരിശീലനവും വിത്ത് വിതരണവും നടന്നു,സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് സുൽഫീക്കറലി.സി അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ സി.പി. റഷിദ് മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങ് പറപ്പൂർ കൃഷി ഓഫീസർ അൻസീറ ടി.പി ഉദ്ഘാടനം ചെയ്തു,തുടർന്ന് നടന്ന ചടങ്ങിൽ!കർഷകർക്കും വിദ്യാർത്ഥികൾക്കുമുള്ള കൂൺ വിതരണവും നിർവഹിച്ചു.
പരിപാടിക്ക് ശേഷം നടന്ന പരിശീലന പരിപാടിക്ക് ബഷീർ.എൻ നേതൃത്വം നൽകി,സ്കൂൾ മാനേജർ മൊയ്തീൻ കുട്ടി ടി.ഇ,ഷാഹുൽ ഹമീദ് മാസ്റ്റർ.കെ,കാർഷിക ക്ലബ് കൺവീനർ മുഹമ്മദ് കുട്ടി മാസ്റ്റർ ടി.ഇ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,ചടങ്ങിന് ആവശ്യമായ സജ്ജീകരണങ്ങൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഒരുക്കിയത്.