എസ് വൈ എസ് വേങ്ങര സർക്കിൾ തസ്‌കിയ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

വേങ്ങര: സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ്  വേങ്ങര സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തസ്‌കിയ സമ്മേളനത്തിന്റെ പ്രഖ്യാപന കൺവൻഷൻ വേങ്ങര സോൺ പ്രസിഡന്റ്‌ കെപി യൂസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹമീദ് മുസ്‌ലിയാർ അധ്യക്ഷനായി. ജഹ്ഫർ ഇർഫാനി വിഷയാവതരണം നടത്തി.

എസ് എസ് എഫ് വെസ്റ്റ്‌ ജില്ല സെക്രട്ടറി മുഹമ്മദ്‌ ജാസിർ കെ 
കേരള മുസ്‌ലിം ജമാഅത്ത് വേങ്ങര സോൺ സെക്രട്ടറി കെടി അബ്ദുൽ ഗഫൂർ, എസ് വൈ എസ് സോൺ നേതാക്കളായ പി ശംസുദ്ധീൻ, ജൗഹർ അഹ്സനി,കെടി ശാഹുൽ ഹമീദ് കെ മുഹമ്മദ്‌ മുസ്തഫ സഖാഫി, ജഹ്ഫർ സഖാഫി, റാസിഖ് മുസ്‌ലിയാർ സംസാരിച്ചു. 

സ്വാഗത സംഘം ഭാരവാഹികളായി അബ്ദുറഹ്മാൻ(ചെയർമാൻ)കെടി ശാഹുൽ ഹമീദ്(ജനറൽ കൺവീനർ)എംടി റഷീദലിഹാജി(ട്രഷറർ) ഹമീദ് മുസ്‌ലിയാർ (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു സുഹൈൽ സഖാഫി സ്വാഗതവും ഷബീർ എൻടി നന്ദിയും പറഞ്ഞു.
സർക്കിൾ തസ്‌കിയ സമ്മേളനം ഒക്ടോബർ 16 ന് മുട്ടുംപുറം കൊളക്കാട്ടിൽ ഓഡിട്ടോറിയത്തിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}