മലപ്പുറത്തിന്റെ പുതിയ ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹൻ ചുമതലയേറ്റു

മലപ്പുറം: ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹൻ ചുമതലയേറ്റു. നിലവിൽ പെരിന്തൽമണ്ണ സബ് കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ വികസന കമ്മീഷണറും തിരൂർ സബ്കളക്ടറുമായിരുന്ന ദിലീപ് കെ. കൈനിക്കരയെ ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി സ്ഥലം മാറ്റിയതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് സാക്ഷി മോഹൻ നിയമിയായത്.  

ജില്ലയിലെ വികസന പദ്ധതികളുടെ ഏകോപനം, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ ഏകീകരണം, സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തൽ തുടങ്ങിയ ചുമതലകൾ ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തിൽ നിർവഹിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}