കുട്ടികളുടെ വാട്‌സ്ആപ്പ് ഇനി രക്ഷിതാക്കളുടെ കൺട്രോളിൽ; സുരക്ഷയുമായി വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ!

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കൗമാരക്കാരായ ഉപയോക്താക്കളുടെ (Teen Accounts) സുരക്ഷ മുൻനിർത്തി പുതിയ പാരന്റൽ കൺട്രോളുകൾ പുറത്തിറക്കി. കൗമാരക്കാരായ കുട്ടികൾ അവരുടെ പഠനാവശ്യങ്ങൾക്കോ മറ്റോ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ വാട്സാപ്പ് ഉപയോഗം രക്ഷിതാക്കളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. സോഷ്യൽ മീഡിയ അഡിക്ഷനും കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് ആഗോളതലത്തിൽ ആശങ്കകൾ ഉയരുകയും വിവിധ സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം

പ്രധാന ഫീച്ചറുകളും മാറ്റങ്ങളും

എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും സുരക്ഷയും

പുതിയ സുരക്ഷാ മാറ്റങ്ങൾ നടപ്പിലാക്കുമ്പോഴും വാട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയ്ക്ക് മാറ്റമൊന്നുമില്ല. അതായത്, കുട്ടികളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ വാട്‌സ്ആപ്പിനോ രക്ഷിതാക്കൾക്കോ പുറത്തുനിന്നുള്ള മറ്റാർക്കെങ്കിലുമോ കാണാനോ കേൾക്കാനോ സാധിക്കില്ല. കുട്ടികളുടെ വാട്സാപ്പ് ഉപയോഗത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം സന്ദേശങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുമാണ് ഈ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ഇതിനുമുമ്പ്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി രക്ഷിതാക്കൾക്ക് നിയന്ത്രിക്കാവുന്ന അക്കൗണ്ട് സൗകര്യവും (Parent-managed accounts) വാട്‌സ്ആപ്പ് പരിചയപ്പെടുത്തിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}