എസ്.ഐ.ആർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് ആശ്വാസം; വോട്ടർമാരെ വീടുകളിലെത്തി തിരികെ ചേർക്കാൻ നിർദേശം

ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം (എസ്ഐആർ) പൂർത്തിയായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്പെഷ്യൽ ഡ്രൈവിന് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവായ വോട്ടർമാരെ പട്ടികയിൽ തിരികെ ഉൾപ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. 

അർഹരായ ആരും പട്ടികയിൽ നിന്നും പുറത്താക്കപ്പെടാൻ പാടില്ലെന്നാണ് സംസ്ഥാന ഇലക്ടറൽ ഉദ്യോഗസ്ഥരെ കമ്മീഷൻ അറിയിച്ചിരിക്കുന്നത്. പഴയ പട്ടികയും പുതിയ പട്ടികയും താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനും നിർദേശത്തിൽ പറയുന്നു. ഇവരുടെ വീടുകളിൽ ഉൾപ്പെടെ പോയി ഫോം സിക്സ് വഴി വോട്ടർ പട്ടികയിൽ ചേർക്കണം
എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പഴയ ഫോം സിക്സ് ആകും ഉപയോഗിക്കുക. 

എസ്ഐആർ നടക്കുന്ന മഹാരാഷ്ട്രയിൽ വോട്ടർമാരെ ഒഴിവാക്കാൻ ധൃതി കാണിക്കരുത് എന്ന് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദേശിച്ചു. സംശയത്തിന്റെ പേരിൽ ലിസ്റ്റിൽ നിന്ന് ആരെയും ഒഴിവാക്കരുതെന്നും നിർദേശമുണ്ട്. 

അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്ന പാർലമെന്ററി സമിതി സുപ്രീംകോടതിയിലേക്കുള്ള സന്ദർശനം മാറ്റിവെച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന സന്ദർശനമാണ് സമിതി മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}