വെൽഫയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് ആയി ദാമോദരൻ പനക്കൻ ചുമതലയേറ്റു

വേങ്ങര: മതേതര മൂല്യങ്ങളിൽ നിന്ന് അല്പം പോലും പിന്നോട്ടു പോയാൽ യു.ഡി.എഫിന് പൊതുസമൂഹം മാപ്പുനൽകില്ലെന്ന മുന്നറിയിപ്പുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനു ബദലായി നാടിന്റെ ജനാധിപത്യ വിശാസങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള മുന്നണി, കേവല രാഷ്ട്രീയ ലാഭത്തിനായി നിലപാടുകളിൽ അയവുവരുത്തുന്നത് വഞ്ചനാപരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം സമ്മേളനം അച്ഛനമ്പലം യുംന കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചന്ദ്രിക കൊയ്ലാണ്ടി, സനൽ കുമാർ, അഷ്‌റഫ്‌ പാലേരി, അബ്ദുൽ ഖാദർ, ദാമോദരൻ പനക്കൽ എന്നിവർ സംസാരിച്ചു. പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പനക്കൽ ദാമോദരൻ പ്രസിഡന്റ് ), ബഷീർ പുല്ലമ്പലവൻ (സെക്രട്ടറി ), അഷ്‌റഫ്‌ പാലേരി (ട്രഷറർ), പി. പി കുഞ്ഞാലി, ഷാകിറ വേങ്ങര (വൈസ് പ്രസിഡന്റുമാർ ), നൗഷാദ് പി. ഇ, സുഹ്‌റ കൊളപ്പുറം ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. 

പടം: വെൽഫയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് ആയി ദാമോദരൻ പനക്കൻ ചുമതലയേൽക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}