കെ.എസ്.എസ്.പി.യു വേങ്ങര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(കെ എസ് എസ് പി യു) വേങ്ങര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വയോജന ദിനാചരണം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ അബു ത്വാഹിർ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. ഡോ. എൻ മനോജ് കുമാർ (ആയുർവ്വേദ കോളേജ്, കോട്ടക്കൽ) ആരോഗ്യ ക്ലാസ്സ് എടുത്തു. ബ്ലോക്ക് സെക്രട്ടറി എൻ പി കിരൺ കുട്ടി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സി എം മോഹൻദാസ് നന്ദിയും പറഞ്ഞു. 

ഫോട്ടോ: കെ എസ് എസ് പി യു വേങ്ങര ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച വയോജന ദിനാചരണം പി കെ അബു ത്വാഹിർ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}