ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവം: ലയൺസ് അക്കാദമി നെടുംപറമ്പിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

ഊരകം: 2026 ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് ലയൺസ് അക്കാദമി നെടുംപറമ്പ് ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. സ്റ്റാർകൂൾ സ്‌പോൺസർ ചെയ്യുന്ന ജേഴ്‌സിയുടെ പ്രകാശനം ഊരകം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സ്റ്റാർകൂൾ മാനേജിംഗ് ഡയറക്ടറുമായ തമ്മാഞ്ചേരി മൻസൂർ സാഹിബ് നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജലീൽ പറമ്പൻ ജേഴ്‌സി ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ലബ്ബ് ജനറൽ സെക്രട്ടറി സി.കെ. അഷ്‌റഫ്‌, ട്രഷറർ നിസാർ കാരി, ടീം ക്യാപ്റ്റൻ ജംഷീദ് ടി., ഭാരവാഹികളായ മുസ്തഫ, സിയാദ്, ഫഖ്‌റുദ്ധീൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}