രാജ്യതലസ്ഥാനം തുറന്ന ജയിലിൽ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.ജെ.ഡി ജില്ലാ ക്യാമ്പ്

വേങ്ങര: രാജ്യതലസ്ഥാനത്തെ തുറന്ന ജയിലിലാക്കി ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളെയും സമരങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഏകാധിപത്യ-ഫാസിസ്റ്റ് ഭരണകൂടമായി മാറിയിരിക്കുകയാണെന്ന് ആർ.ജെ.ഡി (RJD) നിയമസഭാ കക്ഷി നേതാവ് പി.കെ. പ്രവീൺ എം.എൽ.എ ആരോപിച്ചു. ആർ.ജെ.ഡി ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെയാണ് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ജനങ്ങളുടെ പുതിയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും ഡൽഹിയിൽ ഉയർന്നുവരുന്ന പ്രക്ഷോഭ പരമ്പരകൾ രാജ്യത്തിന് പുതിയ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് അഡ്വ. എം. ജനാർദ്ദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. എ. രബിജ, അലി പുല്ലിത്തൊടി, എം. സിദ്ധാർത്ഥൻ, എൻ.പി. മോഹൻ രാജ്, അബ്ദുറഹിമാൻ മൗലവി, ഹംസ എടവണ്ണ, സി. ശിഹാബുദ്ധീൻ, എൻ. അബ്ദു റഹീം, എഞ്ചിനീയർ മൊയ്തീൻ കുട്ടി, ചന്ദ്രൻ നീലാമ്പ്ര, വേണു അഴിഞ്ഞിലം, ഒ.പി. ഇസ്മയിൽ, മുക്താർ നിഹാസ്, ഹനീഫ പാറയിൽ, എസ്. കമറുദ്ധീൻ, അബൂബക്കർ ചേലേക്കോടൻ, ടി.കെ. മുരളീധരൻ, സെയ്ദ പാണക്കാടൻ, ടി.കെ. കേശവൻ നമ്പീശൻ, ടി.കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}