പറപ്പൂർ: പറപ്പൂർ പുഴച്ചാൽ പ്രദേശത്ത് നിന്ന് ഫയർ ആന്റ് റെസ്ക്യൂ ഓഫീസറായി ചുമതലയേറ്റ ജിഷ്ണു ടി.ടി.യെ പുഴച്ചാൽ സൗഹൃദ സംഘം (PSS) ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ ക്ലബ്ബ് ഉപദേശക സമിതി അംഗങ്ങളായ പി.കെ. മൂസക്കുട്ടി, ടി. ഇബ്രാഹിം, ടി. കമ്മു ഹാജി, ടി. അഷ്റഫ് ഹാജി, ജയൻ പള്ളത്ത്, സി.കെ. ഉണ്ണി, പി.എം. രാമകൃഷ്ണൻ, പ്രസിഡന്റ് നാസർ ചെമ്പൻ, സെക്രട്ടറി ഫാറൂഖ് പുളക്കൽ, ട്രഷറർ സാദിഖ് പുലാക്കൽ എന്നിവരും മറ്റ് പൗരപ്രമുഖരും ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.