വേങ്ങര: മൈത്രി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെല്ലിത്തടം ഗ്രൗണ്ടിൽ കഴിഞ്ഞ ഒരു മാസത്തോളമായി വിജയകരമായി നടന്നുവരുന്ന MEC7 വ്യായാമ പരിശീലനത്തിന്റെ നാളത്തെ (ഞായർ) സെഷന് സൗദി റീജിയണൽ കോ-ഓർഡിനേറ്റർ അഹമ്മദ് കുറ്റൂർ നേതൃത്വം നൽകും. രാവിലെ 6.00 മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്.
പരിപാടിയുടെ ഭാഗമായി "MEC7 ചെയ്യുന്നതിലൂടെ ശരീരത്തിനും മനസ്സിനും ജീവിതത്തിനും ഉണ്ടാകുന്ന നേട്ടങ്ങൾ" എന്ന വിഷയത്തിൽ അര മണിക്കൂർ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലാസിനു ശേഷം ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
നിലവിൽ പരിശീലനത്തിൽ പങ്കെടുക്കുന്നവരും അല്ലാത്തവരുമായ മുഴുവൻ നാട്ടുകാരെയും, അയൽവാസികളെയും, കൂട്ടുകാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടാതെ, സ്ത്രീകൾ തങ്ങളുടെ പതിവ് എക്സർസൈസ് പൂർത്തിയാക്കിയ ശേഷം നിർബന്ധമായും ഈ പ്രത്യേക പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.