ബംഗളൂരു ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി വീണ്ടും എംഡിഎംഎ കച്ചവടം; മലപ്പുറം സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ!

മലപ്പുറം: വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്‌ജിൽ വിൽപനയ്ക്കായി എംഡിഎംഎതയാറാക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിൽ. എറണാകുളം, മലബാർ മേഖലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ്നബീൽഎന്നിവരാണ് പിടിയിലായത്. 

പ്രതികളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. വാടകയ്ക്കെടുത്ത വാഹനങ്ങളിലാണ് സംഘം ലഹരി വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്ത്ജോലിയുടെ മറവിലായിരുന്നു ആരതി ലഹരി വിൽപന നടത്തിവന്നിരുന്നത്. ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് നബീൽ. 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ബംഗളൂരുജ്ഞാനഭാരതി ജയിലിൽ നിന്ന് ഒന്നര മാസം മുമ്പാണ് നബീൽ ജാമ്യത്തിലിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഇവർ വീണ്ടും ലഹരി കച്ചവടംആരംഭിച്ചത്.

മങ്കടയിലെഅടിപിടിക്കേസിലും, കണ്ണൂരിൽ 'സ്കൂൾ' അക്കൗണ്ട് വഴി പണം തട്ടാൻ ശ്രമിച്ച കേസിലും നബീൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർഡിവൈഎസ്‌പിയുടെ ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി പോലീസുംസംയുക്തമായിനടത്തിയപരിശോധനയിലാണ് പ്രതികൾ വലയിലായത്. വളാഞ്ചേരി സി.ഐ രഞ്ജിത്ത് കെ.ആർ, തിരൂർസി.ഐ ജലീൽകറുത്തേടത്ത്,വളാഞ്ചേരിഎസ്.ഐമാരായ ഫിറോസ് എ.കെ., സുധീർവി.എസ്.ശശികുമാർ എം.ജി. എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}