പറപ്പൂർ:
എസ്.ഐ.ആറിലൂടെ (SIR) ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണാലുക്കലിൽ പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് നജീബ് കൊളക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീർ തൂമ്പത്ത്, അൻവർ സാദത്ത്, എൻജി. കരിം, ജാവീദ് ഇഖ്ബാൽ, അസൈനാർ, ഫൈസൽ ടി.ടി, ഫൈസൽ വി, നജീബ് ടി, മുനീർ എ.പി എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.