പറപ്പൂർ ചേക്കാലിമാട് ഏരിയ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം സംഘടിപ്പിച്ചു

പറപ്പൂർ: പറപ്പൂർ ചേക്കാലിമാട് ഏരിയ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പൊതുയോഗം ജില്ലാ ലീഗ് സെക്രട്ടറി ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.കെ. സക്കീർ അധ്യക്ഷത വഹിച്ചു.

ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.എം. നിസാർ, മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.എം. ബഷീർ സ്മാരക പത്രപ്രവർത്തക പുരസ്കാരം സ്വന്തമാക്കിയ ടി. മൊയ്തീൻ കുട്ടിക്ക് ചടങ്ങിൽ വെച്ച് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ. സുബൈർ മാസ്റ്റർ, പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ്. ബഷീർ മാസ്റ്റർ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.എം. നിസാർ, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ ഹാരിസ് മാളിയേക്കൽ, പി.എ. ജവാദ്, അദ്‌നാൻ പുളിക്കൽ, എ.കെ. മുഹമ്മദലി, മുൻ മണ്ഡലം സെക്രട്ടറി ഷംസു പുള്ളാട്ട്, ഇ.കെ. സെയ്ദുബിൻ, എ.കെ. അബ്ദുസ്സലാം, എ.കെ. സിദ്ദീഖ്, ടി.പി. മൊയ്തീൻ കുട്ടി, വാർഡ് മെമ്പർ കെ.സി. സഫിയ, ഇ.കെ. റസ്സൽ, എ.കെ. ഷമീം, കൊമ്പൻ അസീസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}