ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കാൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം: പി. ഉബൈദുള്ള

മലപ്പുറം: ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുന്നതിനായി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് മുൻ എം.എൽ.എ പി. ഉബൈദുള്ള ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനും ധർണയ്ക്കും ശേഷം നടന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിനെയും നിയമസംവിധാനങ്ങളെയും നോക്കുകുത്തികളാക്കി കേന്ദ്രം ഭരിക്കുന്ന കക്ഷികൾക്ക് ഒത്താശ പാടുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനം രാജിവെച്ച് ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്ന് പി. ഉബൈദുള്ള ആവശ്യപ്പെട്ടു. എസ്.ഐ.ആറിന്റെ (SIR) പേരിൽ 13 കോടി വോട്ടർമാരെ ഒറ്റയടിക്ക് പട്ടികയിൽ നിന്ന് നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ജനമനസ്സുകളിലുള്ള സ്ഥാനം നഷ്ടമായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്.

ജില്ലാ നേതാക്കളായ ടി.ഡി. ജോയ്, സതീഷ് വർഗീസ്, കെ.വി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, തോമസ് ടി. ജോർജ്, എ.ജെ. ആന്റണി, സക്കീർ ഒതള്ളൂർ, റോയി ജോസഫ്, വി.ബി. സുരേഷ്, സിദ്ധാനന്ദൻ വള്ളിക്കുന്ന്, പി.എച്ച്. ഫൈസൽ വേങ്ങര, അസി ജോസ്, സജേഷ് മണ്ണഞ്ചേരി, നിഷാബ് കോട്ടക്കൽ, അബ്ദുൽസലാം, ഷിന്റോ ബേബി, ഉണ്ണി ആണ്ടിച്ചേരി, അബ്ദുറഹിമാൻ മുള്ളുങ്കൽ തുടങ്ങിയവർ മാർച്ചിലും ധർണയിലും പങ്കെടുത്തു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}