കച്ചേരിപ്പടി: റൈഞ്ച് മുസാബഖ 2026 കലോത്സവത്തിൽ മാട്ടിൽ നജാത്തു സ്വിബിയാൻ മദ്രസ ഓവറോൾ കിരീടം നേടി. കച്ചേരിപ്പടി തൻവീറുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിലാണ് മാട്ടിൽ മദ്രസ മികച്ച വിജയം കൈവരിച്ച് ജേതാക്കളായത്.
വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ മദ്രസയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ചു. ചടങ്ങിൽ മദ്രസ ഉസ്താദുമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.