കെ.എം. ബഷീർ മാധ്യമ പുരസ്കാരം നേടിയ ടി. മൊയ്തീൻകുട്ടിയെ പുഴച്ചാൽ സൗഹൃദ സംഘം ആദരിച്ചു

മലപ്പുറം: കെ.എം. ബഷീർ മാധ്യമ പുരസ്കാരത്തിന് അർഹനായ ടി. മൊയ്തീൻകുട്ടിയെ പുഴച്ചാൽ സൗഹൃദ സംഘം (PSS) ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ പ്രദേശത്തെ പ്രമുഖരും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.

പി.എസ്.എസ്. രക്ഷാധികാരികളായ ടി. അഷ്റഫ് ഹാജി, ഓ.പി. സൈതലവി ഹാജി, ടി. കമ്മുഹാജി, സി. രാമകൃഷ്ണൻ, പി.കെ. മൂസക്കുട്ടി കാക്ക, സി.കെ. ഉണ്ണി, എ.കെ. അസീസ്, ബൈജു പാണ്ടികശാല, ക്ലബ്ബ് പ്രസിഡന്റ് ചെമ്പൻ നാസർ, സെക്രട്ടറി പി. ഫാറൂഖ്, ട്രഷറർ പി. സാദിഖ് എന്നിവർ സംസാരിച്ചു.

കൂടാതെ അസീസ് കൊമ്പൻ, റസാഖ് പി.ടി., അഹമ്മദ് കുട്ടി പി., മൊയ്തീൻ കെ.എം., ശിഹാബ് കെ.എം., ജയൻ പള്ളത്ത്, സുകു സി. തുടങ്ങി നിരവധി പൗരപ്രമുഖരും പി.എസ്.എസ്. പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}