ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിലും കാർഡ് പോകില്ലേ? കേന്ദ്രത്തോട് സമയം ചോദിച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ആറു മാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ താൽക്കാലികമായി റദ്ദാക്കാനുള്ള കേന്ദ്ര ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്ക് കത്തയച്ചു. ഇ-കെവൈസി പൂർത്തിയാക്കാൻ അനുവദിച്ച മൂന്നു മാസത്തെ സമയപരിധി നീട്ടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) പാലിച്ച് യോഗ്യതയുള്ള കുടുംബങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് നിലനിര്‍ത്താന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്ഒഴിവാക്കുന്നവരെ നിബന്ധനകള്‍ക്കു വിധേയമായി സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍/നോണ്‍-പ്രയോറിറ്റി വിഭാഗത്തിലേക്കു താല്‍ക്കാലികമായി മാറ്റുകയോ നിലനിര്‍ത്തുകയോ ചെയ്യാവുന്നതാണ്. 

റേഷന്‍കാര്‍ഡ് ഉപയോഗിക്കാത്ത കാലയളവില്‍ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള (എന്‍എഫ്എസ്എ) ഭക്ഷ്യധാന്യ അവകാശം പിന്‍വലിക്കാന്‍ പാടില്ല. ആധാര്‍, ബയോമെട്രിക് പ്രാമാണീകരണം എന്നിവയ്ക്ക് വിധേയമായി, ആവശ്യമുള്ളപ്പോഴെല്ലാം സംസ്ഥാന വിഭാഗത്തിന് കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാക്കാനാവും. നിശ്ചിത കാലയളവിനുള്ളില്‍ ഇ-കെവൈസി, ഫീല്‍ഡ് വെരിഫിക്കേഷന്‍ എന്നിവയിലൂടെ യോഗ്യത പുനഃപരിശോധിക്കാം. 

ഗുണഭോക്താവ് യോഗ്യനാണെന്നു കണ്ടെത്തിയാല്‍ എന്‍എഫ്എസ്എ പദവി പുനഃസ്ഥാപിക്കാനാവും. യോഗ്യതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കാക്കുമ്പോള്‍തന്നെ, യഥാര്‍ഥ ഗുണഭോക്താക്കളെ അബദ്ധവശാല്‍ ഒഴിവാക്കുന്നതു തടയുകയും എന്‍എഫ്എസ്എ വിഹിതം അര്‍ഹരായ ഗുണഭോക്താക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നു ഉറപ്പാക്കുകയും ചെയ്യാം.

കേരളത്തിലെ 5,370 മഞ്ഞകാര്‍ഡുകളും 38,909 പിങ്ക്കാര്‍ഡുകളും ഉള്‍പ്പെടുന്ന 44,279 മുന്‍ഗണനാ കാര്‍ഡുകാരെയാണു ആദ്യം ബാധിക്കുക. ആറുമാസത്തിലേറെയായി റേഷന്‍ വാങ്ങാത്തവരാണിവർ. ആറുമാസം റേഷന്‍ വാങ്ങിയിട്ടില്ലെന്നതു പൂര്‍ണ്ണമായും അവരെ അയോഗ്യരാക്കുന്നില്ല. അവരുടെ നിഷ്‌ക്രിയത്വത്തിനു പിന്നിലെ ഘടകങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്, ഇതിന് സമയമെടുക്കും. അതിനാല്‍ ഈ ഘട്ടത്തില്‍ പെട്ടെന്ന് ഒഴിവാക്കുന്നത് അന്യായമായിരിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്ത് ഏകദേശം 5,62,494 മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകാര്‍ ആറു മാസത്തിലധികമായി റേഷന്‍ വാങ്ങിയിട്ടില്ല. ഈ കുടുംബങ്ങള്‍ സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍ ക്രമീകരണത്തിന് കീഴില്‍ തുടരുകയാണ്. ഇവര്‍ക്ക് ബയോമെട്രിക് പ്രാമാണീകരണം വഴി ആവശ്യമുള്ളപ്പോഴെല്ലാം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും.

കാര്‍ഡുകള്‍ നിലനിര്‍ത്തുന്ന പക്ഷം, പകര്‍ച്ചവ്യാധി വ്യാപനം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ റേഷന്‍ കാര്‍ഡുകളുടെ അഭാവം മൂലം ബുദ്ധിമുട്ടേണ്ടിവരില്ല. കോവിഡ് ലോക്്ഡൗണ്‍ സമയത്ത്, സമ്പന്നര്‍ക്കുപോലും ന്യായവില കടകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞുവെന്നതു ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, ഫീല്‍ഡ് വെരിഫിക്കേഷന്‍, യോഗ്യതയുടെ പുനര്‍മൂല്യനിര്‍ണ്ണയം എന്നിവ പൂര്‍ത്തിയാകുംവരെ, എന്‍എഫ്എസ്എ, എഎവൈ, പിഎച്ച്എച്ച് റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍/നോണ്‍-പ്രയോറിറ്റി വിഭാഗത്തിലേയ്ക്കു താല്‍ക്കാലികമായി മാറ്റാനോ നിലനിര്‍ത്താനോ അനുവാദം നല്‍കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}