കേരളത്തിൽ ഇനി രോഗങ്ങളെ മുൻകൂട്ടി പ്രതിരോധിക്കാം; സംസ്ഥാനത്ത് ആദ്യമായി ‘പകർച്ചവ്യാധി പ്രതിരോധ കലണ്ടർ’ നിലവിൽ!

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ ഉയർത്തുന്ന ഭീഷണി ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പുതിയൊരു പദ്ധതിക്ക് രൂപം നല്‍കി.
ഇതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി ഔദ്യോഗികമായി ‘പകർച്ചവ്യാധി പ്രതിരോധ കലണ്ടർ’ തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

ഓരോ മാസവും കേരളത്തില്‍ കൂടുതല്‍ കണ്ടുവരുന്ന രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, രോഗം പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട മുൻകരുതലുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.രോഗവ്യാപനവും അതുമൂലമുണ്ടാകുന്ന മരണങ്ങളും പൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് ഈ കലണ്ടറിന് പിന്നില്‍ പ്രവർത്തിച്ചത്. കലണ്ടറിലെ നിർദ്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഹെല്‍ത്ത് ഇൻസ്പെക്ടർമാർ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}