വേങ്ങര: കലോത്സവ വേദികളിൽ കുരുന്നുകളുടെ പ്രതിഭ തിളക്കമാർന്നതാക്കാൻ ലക്ഷ്യമിട്ട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) വേങ്ങര സബ്ജില്ല വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്.
ശില്പശാല KATF സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി. മുഹമ്മദ് കുട്ടി അൻസാരി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ചെയർപേഴ്സൺ ഷംസിയ കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമ്മു ജമീല ടീച്ചർ സ്വാഗതവും ജംസീന കുറുക നന്ദിയും പറഞ്ഞു.
'കലോത്സവ വേദികളിലേക്ക് കുട്ടികളെ എങ്ങനെ ഒരുക്കാം' എന്ന വിഷയത്തിൽ എം.ടി. അബ്ബുറഷീദ്, അബ്ദുറഹ്മാൻ അമാൻ എന്നിവർ ക്ലാസുകൾ നയിച്ചു. റഷീദ ഉമ്മത്തൂർ മുഖ്യപ്രഭാഷണം നടത്തി.
സബ്ജില്ലാ ഭാരവാഹികളായ മൻസൂർ മുല്ലപ്പള്ളി, ഇസ്മായീൽ ഹുദവി, അബ്ദുള്ള എം., റസാഖ് എം.ടി., ശിഹാബ് കഴുങ്ങിൽ, ഫൈസൽ പുതുപ്പറമ്പ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഖദീജ സി., ലൈലാബി വേങ്ങര, സീനത്ത് കുറുക, സമീറ കൊളപ്പുറം തുടങ്ങിയവർ ശില്പശാലയുടെ പരിപാടികൾക്ക് നേതൃത്വം നൽകി.