കോട്ടക്കൽ: ജില്ലയിലെ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ നടക്കുന്നതിനാൽ കോട്ടക്കൽ ബൈപ്പാസിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി.
ഒക്ടോബർ 27 മുതൽ ഒക്ടോബർ 29 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് നിയന്ത്രണം.
കായികക്ഷമതാ പരീക്ഷ ദിവസവും രാവിലെ 5 മണിക്ക് ആരംഭിക്കും. പരീക്ഷ പൂർത്തിയാകുന്നത് വരെയായിരിക്കും റോഡിൽ വാഹനങ്ങൾക്ക് നിരോധനമുണ്ടാവുക.
കോട്ടക്കൽ ബൈപ്പാസിലെ ഒന്നാമത്തെയും രണ്ടാമത്തെയും റീച്ചിൽ പുത്തൂർ ജംഗ്ഷൻ മുതൽ രണ്ടര കിലോമീറ്റർ ദൂരമാണ് പരീക്ഷയ്ക്കായി അനുവദിച്ചിരിക്കുന്നത്. പരീക്ഷാ സമയങ്ങളിൽ ഈ വഴിയിലുള്ള എല്ലാവിധ വാഹന ഗതാഗതവും പൂർണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.
ഈ റോഡ് വഴി കടന്നുപോകേണ്ട വാഹനങ്ങൾ പരീക്ഷാ സമയങ്ങളിൽ തിരൂർ - മലപ്പുറം റോഡ് ബദൽ മാർഗ്ഗമായി ഉപയോഗിക്കേണ്ടതാണ്.